
ഇടപ്പള്ളി പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ബെന്നി ബഹനാൻ എം.പി കോഴി നേർച്ചയിൽ പങ്കാളിയായപ്പോൾ. ഭാര്യ ഷേർളി, ഫാ. ബാജിയോ കല്ലൂക്കാടൻ, ജെയ്‌സൺ ജോസഫ്, ദീപ്തി മേരി വർഗീസ് എന്നിവർ സമീപം.
കൊച്ചി: ഇടപ്പള്ളി പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ കോഴി നേർച്ചയിൽ പങ്കാളിയായി ബെന്നി ബെഹനാൻ എംപി. ഇടപ്പള്ളി പെരുനാളിന്റെ കോഴി നേര്‍ച്ച അദ്ദേഹം മുടങ്ങാതെ നടത്തിവരുന്നുണ്ട്. ഭാര്യ ഷേർളിക്കും മകൾ വീണക്കുമൊപ്പമാണ് ബെന്നി ബെഹനാന്‍ എത്തിയത്. നേർച്ചയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികളെ നേരിൽ കണ്ട് ആശംസ അറിയിച്ച ശേഷമാണ് അദ്ദേഹം കോഴി നേർച്ചയിൽ പങ്കെടുത്തത്. ഫാ. ബാജിയോ കല്ലൂക്കാടൻ, അൻവർ സാദത്ത് എം എൽ എ, മുൻ മേയർ ടോണി ചമ്മിണി,കെപിസിസി സെക്രട്ടറിമാരായ ടി എം സക്കീർ ഹുസൈൻ, ജയ്ൺസൺ ജോസഫ്, ദീപ്തി മേരി വർഗീസ്, കൗൺസിലർ ആന്റണി പൈനുതറ, ദീപക് ജോയ്, ജോസഫ് അലക്സ് തുടങ്ങിയവർ പങ്കെടുത്തു.










